മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ ട്രാൻസ്‌ഫോമറിന്റെയും, മോർച്ചറിയിൽ സ്ഥാപിച്ച ഫ്രീസറിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ഉഷ ശശീധരൻ നിർവ്വഹിച്ചു. വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി ദിലീപ് സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ.സഹീർ, സി.എം.സീതി, കൗൺസിലർമാരായ കെ.എ.അബ്ദുൽസലാം, ഷൈലജ അശോകൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ സജി ജോർജ്, കെ.എ.നവാസ്, സി.എം.ഷുക്കൂർ,അഡ്വ.എൻ.രമേശ്, സെബി തോമസ്, ടി.ചന്ദ്രൻ, സി.വി.പോൾ ചാത്തംകണ്ടം,ആശുപത്രിയിൽ സൂപ്രണ്ടായി ചാർജെടുത്ത ഡോ.ആശ വിജയൻ, മുൻസൂപ്രണ്ട് കെ.എം.ഷാനി, ആർ.എം.ഒ സെൻസി.ബി എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഇൻചാർജ് കെ.എൻ.സതീഷൻ നന്ദിയും പറഞ്ഞു.
മൂവാറ്റുപുഴ ജനറലാശുപത്രിയിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനും, വോൾട്ടേജ് ക്ഷാമത്തിനും പരിഹാരം കാണുന്നതിനാണ് ആശുപത്രി കോമ്പൗണ്ടിൽ കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. നഗരത്തിൽ എവിടെയെങ്കിലും ചെറിയൊരു തകരാർ സംഭവിച്ചാൽ പോലും ആശുപത്രിയിൽ വൈദ്യുതി മുടങ്ങുന്ന അവസ്ഥയായിരുന്നു. വോൾട്ടേജ് വ്യതിയാനവുംപ്രവർത്തനത്തെ അവതാളത്തിലാക്കി.11 കെ.വി.ലൈനും വലിച്ചിരിക്കുന്നതിനാൽ ഇനി ടൗണിലുണ്ടാകുന്ന വൈദ്യുതി മുടക്കം ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കില്ല. ജില്ലയുടെ കിഴയ്ക്കൻ മേഖലയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽപോസ്റ്റ് മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് മുവാറ്റുപുഴ ജനറൽആശുപത്രി. ഫ്രീസർ സംവിധാനമില്ലാത്തതിനാൽ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു.