buds-shool-
ഏഴക്കരനാട് സ്നേഹതീരം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന് പുതിയ കെട്ടിടംനിർമ്മിക്കാൻ സ്ഥലം നൽകിയ കെ.കെ. റോയിയെ അനൂപ് ജേക്കബ് എം.എഷ. എ. ആദരിക്കുന്നു

പിറവം : മണീട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏഴക്കരനാട് സ്‌നേഹതീരം ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച നാൽപ്പത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണികഴിപ്പിച്ചത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. ജെ. ജോസഫ് അംഗങ്ങളായ കെ.എസ്. രാജേഷ് , ബീന ബാബുരാജ് , ഏല്യാസ് , എൻ.പി. പൗലോസ് എന്നിവർ പങ്കെടുത്തു. ജില്ലയിൽ മുളന്തുരുത്തി ബ്‌ളോക്ക് പഞ്ചായത്തിന് കീഴിലുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് ബഡ്‌സ് സ്‌കൂൾ തുടങ്ങാൻ അനുമതി നൽകിയത് . മണീടാണ് ആദ്യ ബഡ്‌സ് സ്‌കൂൾ തുറക്കുന്നത്. വെട്ടിത്തറ കുഴികണ്ടത്തിൽ കെ. കെ റോയി പിതാവ് പരേതനായ കെ എം കുര്യന്റെ ഓർമ്മയ്ക്കായി സൗജന്യമായി നൽകിയ 14 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്.