മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം സ്‌കൂളിന്റെ 51മത് വാർഷികാഘോഷം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.പി. ഷംസുദ്ദീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. മനേജർ കുഞ്ഞുമുഹമ്മദ് മുളാട്ട് സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപിക ഇ.എം.സൽമത്ത് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂൾ പത്രപ്രകാശനം എം.എസ്.എം.ട്രസ്റ്റ് ചെയർമാൻ യൂസഫ് മുളാട്ടും ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് ട്രസ്റ്റ് ജനറൽ സെക്രട്ടറി സീതി മുളാട്ടും എൻഡോവ്‌മെന്റ് വിതരണം ട്രസ്റ്റ് ട്രഷറർ അലി മുളാട്ടും ബെസ്റ്റ് ഹൗസ് അവാർഡ് വാർഡ് മെമ്പർ സീനത്ത് അസീസും കുഞ്ഞുണ്ണിമാഷ് പുരസ്‌കാര വിതരണം പഞ്ചായത്ത് മെമ്പർ വി.എച്ച്.ഷഫീഖും ഡോക്യുമെന്ററി പ്രകാശനം മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. സിദ്ധീഖും സ്‌കൂൾ മാഗസിൻ പ്രകാശനം മുൻ മെമ്പർ ഒ.എം. സുബൈറും നിർവഹിച്ചു. പി.പി. മൈതീൻ, എം.കെ. ഇബ്രാഹിം, ഫാറൂഖ് , മുഹമ്മദ്കുട്ടി ,നിഷ വി.എം എന്നിവർ സംസാരിച്ചു.