പിറവം : നഗരസഭയിൽ 2018/2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹരിതസേന സ്വയം തയ്യാറാക്കിയ 5000 ഗ്രോ ബാഗുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് നിർവഹിച്ചു, വെെസ് ചെയർപേഴ്സൻ അന്നമ്മ ഡോമി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബാബു ജോൺ പദ്ധതി വിശദീകരിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് അജേഷ് മനോഹർ, കൗൺസിലർമാരായ സോജൻ ജോർജ്, ഉണ്ണി വല്ലയിൽ, സിനി സൈമൺ, സുനിത വിമൽ, ശശി കെ ആർ, മെബിൻ ബേബി വത്സല വർഗീസ് കൃഷി അസിസ്റ്റന്റ് സുമേഷ്, ഹരിതകർമസേന പ്രസിഡന്റ് സാറക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി ഓഫീസിൽ പണം അടച്ച എല്ലാവർക്കും ഗ്രോ ബാഗുകൾ വീട്ടിൽ എത്തിക്കും.ആദ്യമായാണ് ഹരിതസേനയുടെ നേതൃത്വത്തിൽ കൃത്യമായ അളവിൽ വളം ചേർത്ത് ഗ്രോ ബാഗുകൾ തയ്യാറാക്കി നൽകുന്നത്.