ഏലൂർ : കുറ്റിക്കാട്ടുകര ഗവ യു പി സ്കൂൾ 56-ാമത് വാർഷികാഘോഷവും അദ്ധ്യാപക രക്ഷാകർതൃ സംഗമവും യാത്രഅയപ്പു സമ്മേളനവും നടന്നു. ഏലൂർ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെറ്റിൽഡ ജെയിംസ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക ടി എം ആമിന അദ്ധ്യക്ഷത വഹിച്ചു. ആലുവ ബി.പി.ഒ കെ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി ചെയർമാൻ ഷാജി ഇടപ്പള്ളി വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം നിർവഹിച്ചു. സീനിയർ അദ്ധ്യാപിക രഞ്ജിനി എസ് നായർ, സ്കൂൾ ലീഡർ എം. കാർത്തിക, പി.ടി.എ പ്രസിഡന്റ് സിന്ധു അനിൽ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ടി.എം. അമിനയെ ചടങ്ങിൽ ആദരിച്ചു. വിവിധ പുരസ്കാര ജേതാക്കൾക്കുള്ള സമ്മാനവും കാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർ , പ്രളയ ദുരന്തത്തിൽ മരണപ്പെട്ടവർ, സ്കൂളിലെ മുൻ അദ്ധ്യാപകൻ അസീസ് എന്നിവരുടെ വേർപാടിൽ ആദരാഞ്ജലി അർപ്പിച്ചു.