കോതമംഗലം: കോതമംഗലം എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഡോ. പല്പു കുടുംബയൂണിറ്റ് യോഗം സുരേന്ദ്രൻ അരവല്ലിയുടെ വസതിയിൽ ചേർന്നു. യൂണിറ്റ് ചെയർമാൻ എൻ.ജി. ഗോപി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. അപർണ ഗാർഹികപീഡന നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. ശാഖാ പ്രസിഡന്റ് ടി.കെ.വിജയൻ, സെക്രട്ടറി വി.കെ. കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. കെ ശശിധരൻ, രാജൻ ഇ പി. ബൈജു, അശോക് കുമാർ, ലാൽ, ഗോകുൽ, വി. ജയരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ അഡ്വ. അപർണയെ ആദരിച്ചു.