തൃക്കാക്കര : ചക്കരപ്പറമ്പ് തേക്കേപ്പാടത്ത്. പുല്ലുവീട്ടിൽ ജിബിൻ വർഗീസിന്റെ (32) കൊലപാതകവുമായിബന്ധപ്പെട്ട് ഏഴ്പേരെ തൃക്കാക്കര പൊലീസ് കസ്റ്റഡിലെടുത്തു. മൃതദേഹം റോഡുവക്കിൽ തള്ളാൻ ഉപയോഗിച്ച ഓട്ടോറിക്ഷ കാക്കനാട് ഓലിമുകൾ പള്ളിക്ക് സമീപം ഗ്രൗണ്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തി.
.കാക്കനാട് പാലച്ചുവട് പാലത്തിനു സമീപംശനിയാഴ്ച പുലർച്ചെ ജിബിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ജിബിൻ ഓടിച്ചിരുന്ന ബൈക്ക് സമീപത്തു മറഞ്ഞുകിടക്കുകയായിരുന്നു.ആദ്യം വാഹനാപകടമെന്നാണ് പൊലീസ് കരുതിയത്.എന്നാൽ പരിസരത്ത് അപകടം നടന്നതിന്റെ സൂചനകൾ ഉണ്ടായിരുന്നില്ല.മൊബൈൽ ഫോൺ വിവരങ്ങൾപരിശോധിച്ചപ്പോൾ ഓലിക്കുഴിയിലെ യുവതിയുമായി ജിബിന് ബന്ധമുണ്ടെന്ന് കണ്ടെത്തി.
യുവതിയുടെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് കൊലപാതകമാണെന്ന് വ്യക്തമായി. പ്രതികളെക്കുറിച്ചും സൂചന ലഭിച്ചു. യുവതിയുടെ സഹോദരൻ അടക്കം മൂന്ന് പേരെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.നാല് പേരെ ഇന്നലെ പിടികൂടി.
പ്രധാന പ്രതിയടക്കം ആറുപേർ ജില്ലക്ക് പുറത്ത് കടന്നതായി പൊലീസിന് വിവരം ലഭിച്ചു.കാക്കനാട് പാലച്ചുവട്ടിലെ കടകളിലെസി.സിടി വി പരിശോധിച്ചപ്പോൾ പ്രതികൾ കൊലയ്ക്ക് ശേഷം ഓട്ടോയും കാറും ഉപയോഗിച്ച തായികണ്ടെത്തി. കാറിൽ പ്രതികൾ ജില്ലാ വിട്ടെന്നാണ് സൂചന.തൃക്കാക്കര എ.സിപി സ്റ്റുവർട്ട് കീലർ നേരിട്ടാണ് അന്വേഷണംനടത്തുന്നത് .
മരണം തലക്കേറ്റ ക്ഷതംമൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
.ഇടതു കണ്ണിനു മുകളിലും പരിക്കുകളുണ്ട് സംഘം ചേർന്നുള്ള ആക്രമണത്തിൽ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്.നെഞ്ചിനു ഗുരുതരമായ ചതവുകളുണ്ട്..പുലർച്ചെ രണ്ടുമണിക്കും മൂന്ന് മണിക്കും ഇടയിലാണ് മരണമെന്നുംറിപ്പോർട്ടിൽ പറയുന്നു.
--