വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറിയും കണയന്നൂർ യൂണിയൻ കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ഡി. ശ്യാംദാസിന്റെ പിതാവ് ചെറായി ദേവസ്വംനട പുറംചാലിൽ ദാസൻ (89) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മല്ലിക. മകൾ: ഗീദാസ് (അദ്ധ്യാപിക, രാമവർമ്മ യൂണിയൻ ഹൈസ്‌കൂൾ,ചെറായി). മരുമക്കൾ: ശാന്ത (അദ്ധ്യാപിക,എസ് .എൻ.എം എച്ച്.എസ്.എസ്, മൂത്തകുന്നം), ശശി (ബിസിനസ്). കേരളകൗമുദിക്ക് വേണ്ടി കൊച്ചി യൂണിറ്റ് ചീഫ് കെ.പി. രാജീവൻ റീത്ത് സമർപ്പിച്ചു.