മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.ജോയ്‌സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൽ.ഡി.എഫ് മുളവൂർ ലോക്കൽ കമ്മിറ്റിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ് മുളവൂർ പി.ഒ.ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. എൽ.ഡി.എഫ് കൺവീനർ എൻ.അരുൺ ഉദ്ഘാടനം ചെയ്തു. കെ.എസ്.റഷീദ്, വി.എസ്.മുരളി, യു.പി.വർക്കി, എം.വി.സുഭാഷ്, പി.വി.ജോയി, സീന ബോസ്, സി.സി.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.