മൂവാറ്റുപുഴ: ഗവ: കോൺട്രാക്ടർ മേക്കടമ്പ് ചുണ്ടയിൽ സി.ഐ. യാക്കോബ് (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളി സെമിത്തേരിയിൽ. കടാതി-മാറാടി വൈ.എം.സി.എ പ്രസിഡന്റും, റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളി മാനേജിംഗ് കമ്മിറ്റി അംഗവും, മേക്കടമ്പ് അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് സൊസൈറ്റി ബോർഡ് മെമ്പർ, മേക്കടമ്പ് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമാണ്. ഭാര്യ: ചിന്നമ്മ. മക്കൾ: ലില്ലി (മേക്കടമ്പ് സർവീസ് സഹകരണ ബാങ്ക്), ജോളിമോൻ സി.വൈ (മുൻ വാളകം ഗ്രാമ പഞ്ചായത്ത് മെമ്പർ). മരുമക്കൾ: വി.വി.തോമസ് (കെ.എസ്.ഇ.ബി. മൂന്നാർ ), ലിന്റോമോൾ (മൃഗസംരക്ഷണവകുപ്പ്, തൊടുപുഴ).