കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന ഹർജി പിൻവലിക്കാൻ അനുമതി തേടി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ അപേക്ഷയിൽ ഇക്കാര്യം ഗസറ്റിൽ പരസ്യം ചെയ്യാൻ ഹൈക്കോടതി നിർദേശിച്ചു. ഹർജി പിൻവലിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോയെന്നറിയുന്നതിനാണിത്. ഇതിനായി സമയം അനുവദിച്ച് ഹർജി ഏപ്രിൽ നാലിലേക്ക് മാറ്റി. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാർത്ഥിയായിരുന്ന പി.ബി. അബ്ദുൾ റസാഖിനോട് 89 വോട്ടിനാണ് കെ. സുരേന്ദ്രൻ പരാജയപ്പെട്ടത്. എന്നാൽ മരിച്ചു പോയവരുടെയും വിദേശത്ത് ജോലി ചെയ്യുന്നവരുടെയും പേരിൽ വ്യാപകമായി കള്ളവോട്ട് നടന്നെന്നാണ് സുരേന്ദ്രന്റെ ഹർജിയിലെ ആരോപണം.