പറവൂർ : ചിറ്റാറ്റുകര സാഹിത്യപോഷിണി സമാജത്തിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷവും ശതാബ്ദി മന്ദിരവും സാഹിത്യകാരൻ പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എസ്. സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹോമിയോ ആശുപത്രിക്കായി സംഘം സൗജന്യമായി നൽകുന്ന ഭൂമിയുടെ കൈമാറ്റം ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻ്റ് എ.ഐ. നിഷാദും സമാജം അംഗങ്ങൾക്കുള്ള പെൻഷൻ വിതരണ ഉദ്ഘാടനം മുൻ സമാജം പ്രസിഡന്റ് ഡോ. പി.കെ. തമ്പിയും നിർവഹിച്ചു. . എൻ.എം. പിയേഴ്സൺ, രേഖ രമേഷ്, പി.സി. നീലാംബരൻ, വി.എസ്. സന്തോഷ്, കെ.കെ. ദാസൻ, കെ.ജി. രാമദാസ്, പി.എസ്. വിശ്വനാഥൻ, പി.എം. സുദർശനൻ, കെ.എ. ജോഷി, പി.ഡി. മുരകേശൻ, അംബികാവതി, വി.വി. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു.