mla
ശ്രീമൻ നാരായണൻ മിഷൻ മുപ്പത്തടം കവലയിൽ സംഘടിപ്പിച്ച ചടങ്ങിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് 'ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി'യുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.

ആലുവ: എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ എന്ന സന്ദേശയമുയർത്തി ശ്രീമൻ നാരായണൻെറ മിഷൻ സംഘടിപ്പിക്കുന്ന 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ തൃക്കാക്കര സാംസ്‌ക്കാരിക കേന്ദ്രം സെക്രട്ടറി ജലീൽ താനത്തിന് മൺപാത്രം കൈമാറി ഉദ്ഘാടനം ചെയ്തു.

വേനൽ കടുത്ത സാഹചര്യത്തിൽ പക്ഷികൾക്ക് ജലം നൽകുന്നതിനായി ജില്ലയിൽ 10,000 മൺപാത്രങ്ങൾ വിതരണം ചെയ്യുന്നതാണ് 'ജീവജലത്തിന് ഒരു മൺപാത്രം' പദ്ധതി. മുപ്പത്തടം യുവജന സമാജം, പടി. കടുങ്ങല്ലൂർ മംഗളോദയം, കി. കടുങ്ങല്ലൂർ സാഹിത്യപോഷിണി വായനശാലകൾക്ക് 100 വാല്യങ്ങളുള്ള ഗാന്ധി ഗ്രന്ഥശേഖരങ്ങളുടെ സമർപ്പണവും ഇതോടൊപ്പം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് രത്നമ്മ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ശ്രീമൻ നാരാണൻ സ്വാഗതം ആശംസിച്ചു. സി.ജി. വേണു, ടി.കെ. ഷാജഹാൻ, പി.ആർ. രഘു, സുരേഷ് മുട്ടത്തിൽ, ശശിധമൻ കല്ലേരി, കെ.പി. ദിവാകരൻ നായർ, ട്രീസാമോളി, എസ്.എസ്. മധു, എസ് ആന്റെണി, എച്ച്.സി. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.