crime
പ്രതി ഹസീബുൾഹഖ്


മൂവാറ്റുപുഴ : പെരുമറ്റം ഭാഗത്ത് പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തിവന്ന പശ്ചിമബംഗാൾ മൂർഷിബാദ് സ്വദേശി ഹസീബുൾ ഹഖിനെ (26) എക്സൈസ് അറസ്റ്റുചെയ്തു. പ്രദേശവാസികളിൽ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ നിരീക്ഷണത്തിലായിരുന്നു. മൂർഷിദാബാദിൽ നിന്നാണ് കഞ്ചാവുകൊണ്ടുവന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്. ഏതാനും ദിവസം മുമ്പ് ഈഭാഗത്ത് നിന്നും മോർഫിൻ ഇഞ്ചക്ഷൻ ആംപ്യൂളുമായി കൂറ്റംവേലി പാറയിൽ വീട്ടിൽ അച്ചു ഗോപിയെ (22) പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ. സതീഷ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മധു, പ്രിവന്റീവ് ഓഫീസർ എൻ.എ.മനോജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എം.റോബി, വി.ഉൻമേഷ്, പി.എം.കബീർ, കെ.കെ.വിജു, സുധീർ മുഹമ്മദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ടിനു ജോർജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.