ആലുവ: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ആസ്ഥാനത്ത് സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം ആലുവ അദ്വൈതാശ്രമത്തിൽ നിന്നും രഥഘോഷയാത്രയായി ചേർത്തലയിലേക്ക് ആനയിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ വിഗ്രഹത്തിന് മുമ്പിൽ ദീപം തെളിച്ചു.
ചേർത്തല യൂണിയൻ കൺവീനർ കെ.കെ. മഹേശൻ, യോഗം കൗൺസിലർ പി.ടി. മന്മഥൻ, ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുക്കുഴി, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം കെ.വി. സാബുലാൽ, യൂത്ത് മൂവ്‌മെൻറ് യൂണിയൻ പ്രസിഡന്റ് വി.ശശികുമാർ, സെക്രട്ടറി പി. ജയകുമാർ, വനിത സംഘം പ്രസിഡന്റ് രേണുക മനോഹരൻ, സെക്രട്ടറി തുളസിഭായ് വിശ്വനാഥൻ, സൈബർ സേന ജില്ല ചെയർമാൻ ഡി. ഗിരീഷ്‌കുമാർ, വൈദിക സമിതി യൂണിയൻ ചെയർമാൻ ജയൻ ശാന്തി, പി.ജി. സുരേന്ദ്രൻ, അജയൻ പറയകാട്, ബാലേഷ് വിശ്വനാഥൻ എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് അരൂരിൽ നിന്നും ചേർത്തലയിലേക്കുള്ള യാത്രാമദ്ധ്യേ നിരവധി കേന്ദ്രങ്ങളിൽ വിഗ്രഹത്തിന് ഭക്തിനിർഭരമായ വരവേൽപ്പ് നൽകി.
15 മുതൽ 17 വരെയായി നടക്കുന്ന ചടങ്ങുകളിലാണ് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്. 17ന് സ്വാമി സച്ചിതാനന്ദ പ്രതിഷ്ഠാ കർമ്മം നിർവഹിക്കുമെന്ന് യൂണിയൻ കൺവീനർ കെ.കെ. മഹേശൻ അറിയിച്ചു.