thodu
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുരുത്തിത്തോടിന്റെ നവീകരണം ആരംഭിച്ചപ്പോൾ

ആലുവ: മാലിന്യം നിറഞ്ഞ് നാശോന്മുഖമായ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ തുരുത്തിത്തോടിന്റെ നവീകരണം ആരംഭിച്ചു. ബ്ളോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ജെ.സി.ബി ഉപയോഗിച്ച് നവീകരിക്കുന്നത്. കീഴ്മാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന തുരുത്തിതോട്ടി​ൽ മാലിന്യങ്ങൾ നിക്ഷേപിച്ചും പ്രളയ മാലിന്യങ്ങൾ കുന്നുകൂടിയും വെള്ളത്തിന്റെ ഒഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു.

വർഷങ്ങളായി നീർച്ചാൽ വൃത്തിയാക്കിയിരുന്നത് തൊഴിലുറപ്പ് പദ്ധതി ജീവനക്കാരായിരുന്നു. രണ്ടുകൊല്ലമായി ഇത് നടക്കുന്നില്ല. ഇതിനിടെയാണ് പ്രളയമാലിന്യവും അടിഞ്ഞത്. ഇതേത്തുടർന്ന് പരിസരവാസികളും റെസി. അസോസിയേഷനുകളും രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടതനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് എടയപ്പുറം മുൻകൈയെടുത്താണ് ഫണ്ട് അനുവദിപ്പിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ നവീകരണം പൂർത്തി​യാക്കാനാണ് ലക്ഷ്യമിടുന്നത്.