മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശികക വിതരണം ചെയ്യാത്ത കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ എൻ.ആർ.ഇ.ജി.വർക്കേഴ്‌സ് യൂണിയൻ വാളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ മേക്കടമ്പ് പോസ്റ്റ്ഓഫീസിന് മുന്നിലേയ്ക്ക് മാർച്ചും, ധർണയും നടത്തി. സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സുജാത സതീഷൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു ഐസക്ക്, ടി.എം.ജോയി, ഷീല ദാസ് എന്നിവർ സംസാരിച്ചു.