തൃപ്പൂണിത്തുറ : ഗവൺമെന്റ് വി.ജെ.ബി എസ് സ്‌കൂളിന്റെ 112 ാം വാർഷികഘോഷവും പ്രധാനാദ്ധ്യാപികയുടെ യാത്രയയപ്പ് സമ്മേളനവും. അഡ്വ എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .വി ലോഹിതാക്ഷൻ അദ്ധ്യക്ഷത വഹിച്ചു . ചലച്ചിത്രതാരം ഹരിശ്രീ അശോകൻ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് വി.ജി രതീഷ് സ്വാഗതംപറഞ്ഞു.വിരമിക്കുന്ന പ്രധാനാദ്ധ്യാപിക യു.പി ബീനയ്ക്ക് ഹരിശ്രീ അശോകൻ ഉപഹാരം കൈമാറി . പൂർവ്വവിദ്യാർത്ഥികളുടെ സ്‌നേഹോപകാരം അനുമോദ് ടീച്ചർക്ക് നൽകി .വാർഡ് മെമ്പർ സാജു പൊങ്ങലായിൽ സമ്മാനദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷാ ധനപാലൻ, വാർഡ് മെമ്പർ കെ എസ് ദേവരാജൻ ,പൂർവ്വവിദ്യാർത്ഥി സംഘടന സെക്രട്ടറി മോഹൻകുമാർ, പി.ടി.എ മെമ്പർ പി.വി ചന്ദ്ര ബോസ് ,സ്റ്റാഫ് സെക്രട്ടറി സജിതടി.എസ് എന്നിവർസംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു .