haiby-eedan

കൊച്ചി: സോളാർ കേസിൽ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പേ സി.പി.എം പരാജയ ഭീതിയിലായതിന്റെ തെളിവാണെന്ന് ഹൈബി ഈഡൻ എം.എൽ.എ പറഞ്ഞു. എ.ഡി.ജി.പിമാരായ അനിൽ കാന്തും രാജേഷ് ദിവാനും നിലനിൽക്കാത്ത കേസാണെന്ന് പറഞ്ഞ് പിൻമാറിയിട്ടും ഇടതുമുന്നണിയുടെ കോട്ടയം പാർലമെന്റ് സ്ഥാനാർത്ഥിയുടെ ബന്ധുവിനെക്കൊണ്ട് കേസ് തിടുക്കത്തിൽ കുത്തിപ്പൊക്കിയതിന് പിന്നിലെ രാഷ്ട്രീയം കാണാതെ പോകരുതെന്ന് ഹൈബി ഈഡൻ പറഞ്ഞു.