ldf-paravur-
എൽ.ഡി.എഫ് പറവൂർ മണ്ഡല കൺവെൻഷൻ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ബി.ജെ.പി അധികാരത്തിൽ നിന്നും മാറ്റുകയാണ് തിരഞ്ഞെടുപ്പിന്റെ പ്രവർത്തന ലക്ഷ്യമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. എൽ.ഡി.എഫ് പറവൂർ നിയോകജ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മയുള്ള രാജ്യമായി ഇന്ത്യ മാറി. മതനിരപേക്ഷതയുള്ളതുകൊണ്ടാണ് ഇന്ത്യ ലോകത്തിനു മുന്നിൽ ആദരിക്കപ്പെടുന്നത്. ഇന്ത്യയിൽ മതനിരപേക്ഷത നിലനിർത്താൻ ബിജെപിക്കും കോൺഗ്രസിനും കഴിയില്ല. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നയം ഒന്നാണ്. കോൺഗ്രസ് വർഗീയതയോടു മൃദു സമീപനം സ്വീകരിക്കുന്നു. ആദ്യം കാർഷിക മേഖലയെ തകർത്തതും വിലക്കയറ്റമുണ്ടാക്കിയതും കോൺഗ്രസാണ്. മന്ത്രി പറഞ്ഞു.

സ്ഥാനാർഥി പി. രാജീവ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ.ബോസ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു,

സി.കെ.മണിശങ്കർ, കമല സദാനന്ദൻ, എം.ബി. സ്യമന്തഭദ്രൻ, തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.എം. ദിനകരൻ (പ്രസിഡൻ്‌) ടി.ആർ. ബോസ് (സെക്രട്ടറി), കെ.എ. വിദ്യാനന്ദൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.