മൂവാറ്റുപുഴ: അഡ്വ. ജോയ്‌സ് ജോർജിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി എൽ.ഡി.എഫ് പായിപ്ര വെസ്റ്റ് ലോക്കൽ കൺവെൻഷൻ ഇടുക്കി പാർലമെന്റ് മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി വി.എം. നവാസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം വി.ആർ. ശാലിനി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ. അരുൺ , സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എൻ. ജയപ്രകാശ്, കെ.എസ്. റഷീദ്, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.എം. നവാസ് ( പ്രസിഡന്റ്), ആർ. സുകുമാരൻ ( സെക്രട്ടറി), വി.എച്ച് . ഷെഫീക്ക് ( ട്രഷറർ) എന്നിവരേയും 201 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.