religion
കേരള മുസ്ലിം ജമാഅത്ത്, സുന്നീ യുവജനസംഘം പേഴയ്ക്കാപ്പിള്ളി പുന്നോപ്പടിയിൽ നിർമിക്കുന്ന മൂന്നാമത് സാന്ത്വന ഭവനത്തിന്റെ ശിലാസ്ഥാപനം എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി. അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി നിർവഹിക്കുന്നു

മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജനസംഘം മൂവാറ്റുപുഴ മേഖലാ കമ്മിറ്റിക്ക് കീഴിൽ പേഴയ്ക്കാപ്പിള്ളി പുന്നോപ്പടിയിൽ നിർമ്മിക്കുന്ന മൂന്നാമത് സാന്ത്വന ഭവനത്തിന്റെ ശിലാസ്ഥാപനം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി നിർവഹിച്ചു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി യുസഫ് സഖാഫി, സോൺ പ്രസിഡന്റ് നൗഷാദ് മദനി, പി.എ. ബഷീർ, എ. അബ്ദുൽ റഹ്മാൻ മുസ്ലിയാർ, സുനിൽ പായിപ്ര, എം.പി. അബ്ദുൽ കരീം സഖാഫി, നിയാസ് ഹാജി രണ്ടാർ, അബ്ദുൽ ലത്തീഫ് ലത്തീഫി, എം.എം. മക്കാർ ഹാജി, ഷാജഹാൻ സഖാഫി, അലിയാർ മുസ്ലിയാർ, അബുബക്കർ മുസ്ലിയാർ, മാഹിൻ പെരുമറ്റം, വി.എസ്. അഹമ്മദ് മുസ്ലിയാർ, സൽമാൻ സഖാഫി, ഉബൈദുള്ള മുസ്ലിയാർ എന്നിവർ പങ്കെടുത്തു.