politics
മാറാടി പോസ്റ്റാഫീസിനുമുന്നിൽ തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ ധർണ എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: തൊഴിലുറപ്പ് തൊഴിലാളികലുടെ കുടിശികക്കൂലി അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. മാറാടി പോസ്റ്റാഫീസിനുമുന്നിൽ നടത്തിയ ധർണ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് വത്സല ബിന്ദുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ, സി.എൻ. രാജപ്പൻ എന്നിവർ പ്രസംഗിച്ചു. ആവോലി പോസ്റ്റോഫീസിനു മുന്നിൽ നടന്ന സമരം കർഷകസംഘം ഏരിയാ പ്രസിഡന്റ് യു.ആർ. ബാബു ഉദ്ഘാടനം ചെയ്തു. വിജയ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി. ബെെജു, സിനി സത്യൻ, എം.ജെ. ഫ്രാൻസി, മെെതീൻ എന്നിവർ പ്രസംഗിച്ചു.