ആലുവ: രാജ്യത്ത് മതേതരത്വം നിലനിൽക്കണമെങ്കിൽ ഇടത് പിന്തുണയുള്ള സർക്കാർ അധികാരമേൽക്കണമെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ.കെ. ചന്ദ്രൻ പറഞ്ഞു. എൽ.ഡി.എഫ് ആലുവ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയവിഷം പരത്തി വീണ്ടും അധികാരത്തിലേറാനാണ് ബി.ജെ.പിയുടെ ശ്രമം.
ഇതിനെതിരായ മതേതര ശക്തികളുടെ കൂട്ടായ്മ രാജ്യത്താകമാനം വളർന്നുവരികയാണ്. വാഗ്ദാനങ്ങളൊന്നും നടപ്പാക്കാൻ നരേന്ദ്രമോദി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഇന്നസെന്റ്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ജനതാദൾ ജില്ലാ പ്രസിഡന്റ് സാബു ജോർജ് തുടങ്ങിയവർ സംസാരിച്ചു.