rajasehar
ഡോ. രാജശേഖർ ആശുപത്രിയിൽ

ആലുവ: മദ്യപിച്ച് പതിവായി ബഹളം വച്ചത് ചോദ്യം ചെയ്ത ഡോക്ടറെമർദ്ദിച്ചു. ഏലൂക്കര ഫെറി കവല ആമ്പിൾ വിജയിൽ ഡോ. രാജശേഖറിനാണ് (38) മർദ്ദനമേറ്റത്.
അയൽവാസിഉൾപ്പെടെയുള്ള നാലംഗ സംഘമാണ് മർദ്ദിച്ചത് . ചെവിക്ക് ഗുരുതര പരിക്കേറ്റ ഡോക്ടറെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിലെ റേഡിയോളജി വിഭാഗം അസി. പ്രൊഫസറാണ് രാജശേഖർ.