wim
വനിതാ സംവരണത്തിൽ പിന്നാക്ക വിഭാഗങ്ങൾക്ക് ഉപസംവരണം തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തണ മെന്നാവശ്യപ്പെട്ട് വിമൻ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്തിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നിവേദനം നൽകുന്നു

കൊച്ചി: വനിതാ സംവരണം നടപ്പാക്കുമ്പോൾ പിന്നാക്ക വിഭാഗങ്ങൾക്ക് ഉപസംവരണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തണ മെന്നാവശ്യപ്പെട്ട് വിമൻ ഇന്ത്യാ മൂവ്‌മെന്റ് ഭാരവാഹികൾ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നിവേദനം നൽകി.

പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. വനിതകൾക്ക് മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിനാണ് വനിതാസംവരണം. ദലിതുകളും മുസ്‌ലിംകളും ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വനിതകൾക്ക് മതിയായ പ്രാതിനിദ്ധ്യം ഉറപ്പാക്കുന്നതിന് ഉപസംവരണം നടപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. വിമൻ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്, ജനറൽ സെക്രട്ടറി ഇർഷാനാ എം.ഐ, ജില്ലാ ജനറൽ സെക്രട്ടറി സുനിത പറവൂർ എന്നിവരാണ് നിവേദനം കൈമാറിയത്.