മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. ജോയ്‌സ് ജോർജിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി എൽ.ഡി.എഫ് മൂവാറ്റുപുഴ സൗത്ത് ലോക്കൽ കൺവെൻഷൻ നടന്നു. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി കാനം വിജയൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി സജി ജോർജ് സ്വാഗതം പറഞ്ഞു. എം.ആർ. പ്രഭാകരൻ, പി.കെ. ബാബുരാജ്, യു.ആർ. ബാബു, ജോസ് വള്ളമറ്റം, കെ.എ. നവാസ്, ഇമ്മാനുവൽ പാലക്കുഴി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കാനം വിജയൻ( പ്രസിഡന്റ്), സജി ജോർജ് ( സെക്രട്ടറി), എസ്. വിജയചന്ദ്രൻ( ട്രഷറർ) എന്നിവരടങ്ങുന്ന 301 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.