പറവൂർ : കിഴക്കേപ്രം ലിറ്റിൽ ഹാർട്സ് സ്കുളിൽ പുതുതായി നിർമ്മിച്ച നീന്തൽക്കുളം വി.ഡി. സതീശൻ എം.എൽ.എയും നേച്ചർ പാർക്ക് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പും ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ നാൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജോവാകിം സുനീഷ്, നഗരസഭാ കൗൺസിലർ ശ്രീകുമാരി, പ്രിൻസിപ്പൽ പുഷ്പലത തുടങ്ങിയവർ സംസാരിച്ചു.