നെടുമ്പാശേരി: അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് രണ്ട് മാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ഗൃഹനാഥൻ സുമനസുകളുടെ കനിവ് തേടുന്നു. നെടുമ്പാശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ അകപ്പറമ്പ് ആറ് സെൻറ് കോളനിയിലെ മണപ്പുറം വീട്ടിൽ ദാസനാണ് (48) ചികിത്സ സഹായം തേടുന്നത്.
കഴിഞ്ഞ ജനുവരി ഏഴിന് അകപ്പറമ്പ് സ്‌കൂളിന് സമീപമാണ് ദാസനെ റോഡരികിൽ ചോരവാർന്നൊഴുകിയനിലയിൽ കണ്ടെത്തിയത്. രണ്ട് മണിക്കൂർ റോഡിൽ കിടന്ന ദാസനെ വഴിയാത്രക്കാരാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . അന്ന് മുതൽ തീവ്ര പരിചരണ വിഭാഗത്തിലാണ്. ദാസൻെറ ചികിത്സക്ക് ഇതിനകം ലക്ഷങ്ങൾ ചെലവായി. ജീവൻ രക്ഷിക്കാൻ ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദ്ദേശിച്ചു. എന്നാൽ തുടർ ചികിത്സക്ക് വകയില്ലാതെ നിർദ്ധന കുടുംബം വലയുകയാണ്. വൃദ്ധമാതാവും, ഭാര്യയും, വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിൻെറ ഏക ആശ്രയമാണ് ദാസൻ.
തുടർ ചികിത്സക്ക് ഭീമമായ തുക ആവശ്യമാണ്. എന്നാൽ യാതൊരു നിവൃത്തിയുമില്ല. അതോടെ ദാസൻെറ കുടുംബത്തെ സഹായിക്കാൻ വാർഡ് മെമ്പർ ആനി കുഞ്ഞുമോൻെറ നേതൃത്വത്തിൽ 'ദാസൻ ചികിത്സ സഹായ സമിതി'ക്ക് രൂപീകരിച്ചു. ദാസൻെറ ഭാര്യ സിന്ധുവിൻെറ പേരിൽ ഫെഡറൽബാങ്ക് അത്താണി ശാഖയിൽ 15790100075141 നമ്പറായി എസ്.ബി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. IFSC FDRL0001579.ഫോൺ: 9562435069, 9846190963.