anil
കോൺഗ്രസ് (എസ്) ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദണ്ഡിയാത്ര അനുസ്മരണ സമ്മേളനം സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കോൺഗ്രസ് (എസ്) ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദണ്ഡി സമരയാത്ര അനുസ്മരണ സമ്മേളനം സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. നാസർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പോൾ പെട്ട, യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന കമ്മിറ്റിഅംഗം ബൈജു കോട്ടയ്ക്കൽ, മത്തായി കപ്രശേരി, ബിജു വെള്ളിമറ്റം, നവാസ് പുറയാർ, അബ്ദു കുന്നിശേരി, ബേബി പറവട്ടിൽ, വിൽസൺ തേയ്ക്കാനത്ത്, സെബാസ്റ്റ്യൻ കാഞ്ഞൂർ, കൃഷ്ണലാൽ, കെ.പി. തോമസ് എന്നിവർ പ്രസംഗിച്ചു.