മൂവാറ്റുപുഴ: സി.എം.ഐ കാർമൽ പ്രൊവിൻസിന്റെ രജത ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ ചാവറ ക്വിസ് മത്സരം നടത്തും. ഏപ്രിൽ 26ന് രാവിലെ 10ന് മൂവാറ്റുപുഴ കാർമൽ പ്രൊവിൻഷ്യാൽ ഹൗസിലാണ് മത്സരം. വിജയിക്കുന്ന ടീമിന് പതിനയ്യായിരം, പതിനായിരം, ഏഴായിരം രൂപ വീതമുള്ള മൂന്നു സമ്മാനങ്ങളും പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. മത്സരത്തിൽ എഴുപത്തഞ്ചു ശതമാനം ചാവറയച്ചനെ സംബന്ധിച്ചും 25 ശതമാനം സീറോ മലബാർ സഭയെ സംബന്ധിച്ചുമുള്ള ചോദ്യങ്ങളാണ് ഉണ്ടാവുക. മത്സരാർത്ഥികൾ അടുത്തമാസം 15നു മുമ്പ് പ്രൊവിൻഷ്യാൽ ഹൗസുമായി ബന്ധപ്പെടണം.