ആലുവ: പഴയകാല പാരമ്പര്യ വൈദ്യന്മാർ നവോത്ഥാനത്തിന്റെ ചാലക ശക്തികളായിരുന്നുവെന്ന് ജസ്റ്റിസ് വി.കെ. മോഹനൻ അഭിപ്രായപ്പെട്ടു.സമൂഹത്തിന്റെ സാമൂഹിക മുന്നേറ്റത്തിൽ ആയുർവേദ വൈദ്യമേഖല വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയുർവേദ ഹോസ്പിറ്റൽ മാനേജ്‌മെന്റ്‌സ് അസോസിയേഷൻ (എ.എച്ച്.എം) സംസ്ഥാന ജനറൽ സെക്രട്ടറിപഡോ. ബേബി കൃഷ്ണന്റെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച കാലഘട്ടം വിവരിച്ചാണ് റിട്ട. ജസ്റ്റിസ് അനുസ്മരണ പ്രഭാഷണം നടത്തിയത്. അതേ ജില്ലാ കമ്മിറ്റിയിൽ ബേബി കൃഷ്ണൻ അംഗമായിരുന്നു.
സമ്മേളനത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. വിജയൻ നങ്ങേലിൽ അദ്ധ്യക്ഷത വഹിച്ചു. ബേബി കൃഷ്ണൻ മെമ്മോറിയൽ യംഗ് സ്കോളർ അവാർഡ് കേരള ആരോഗ്യ സർവകലാശാല പ്രൊ വൈസ് ചാൻസലർ പി.വി. നളിനാക്ഷൻ വിതരണം ചെയ്തു. ബേബി കൃഷ്ണൻ സ്മരണിക ചലച്ചിത്രതാരവും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ പ്രകാശനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. സി.എസ്. കൃഷ്ണകുമാർ, ഡോ. ജെ. ഹരീന്ദ്രൻനായർ, ഡോ. എ.ജി. പ്രസന്നകുമാരി, ഡോ. സാദത്ത് ദിൻകർ, ഡോ. ഡി. രാമനാഥൻ, ഡോ. രജ്ഞിത്ത് ആനന്ദ്, ഡോ. ജി. വിനോദ് കുമാർ, ഡോ. കെ. അനിൽകുമാർ, ഡോ. ടി. ഗോപിനാഥൻ, ബേബി മാത്യു സോമതീരം എന്നിവർ സംസാരിച്ചു. അനുസ്മരണത്തിന് മുമ്പായി മൂന്നാം വർഷ ബിരുദബിരുദാനന്തര വിദ്യാർത്ഥികളുടെ ശാസ്ത്രപ്രബന്ധാവതരണ മത്സരവും നടന്നു.