മൂവാറ്റുപുഴ: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. ജോയ്‌സ് ജോർജിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി എൽ.ഡി.എഫ് പായിപ്ര ഈസ്റ്റ് ലോക്കൽ കൺവെൻഷൻ നടന്നു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ അഡ്വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഒ.കെ . മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. ശ്രീകാന്ത് , സെക്രട്ടറി പി.കെ. ബാബുരാജ്, കെ.എൻ. ജയപ്രകാശ്, ആർ. സുകുമാരൻ, വി.എ. നവാസ്, കുഞ്ഞുമുഹമ്മദ്, ഭവാനി ഉത്തരൻ, കെ.എൻ. രാജു എന്നിവർ സംസാരിച്ചു.