child-abuse

പറവൂർ : നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ കോട്ടപ്പുറം കോടിശേരി ചന്ദ്രൻ (65) എറണാകുളം പോസ്കോ കോടതിയിൽ കീഴടങ്ങി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ഇയാളുടെ കടയിൽവച്ചാണു കുട്ടിയെ പീഡിപ്പിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിലാണ് പീഡന വിവരങ്ങൾ പുറത്തുവന്നത്. ഒന്നരവർഷം മുൻപ് മറ്റൊരു കുട്ടിയെ സമാനരീതിയിൽ പീഡിപ്പിച്ച സംഭവത്തിലും ചന്ദ്രനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഏതാനും ദിവസങ്ങളായി ഒളിവിലായിരുന്നു ഇയാൾ. കൂടുതൽ അന്വേഷണം നടത്തുന്നതിനായി അടുത്തദിവസം ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും