പറവൂർ : ബി.ജെ.പി പറവൂർ നിയോജക മണ്ഡലം നേതൃയോഗം ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യമേഖലാ സംഘടനാ സെക്രട്ടറി കെ.പി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, യുവമോർച്ച നേതാവ് സന്ദീപ് ജി.പിള്ള അനുസ്മരണം നടത്തി. സംസ്ഥാന സമിതി അംഗം കെ.പി. രാജൻ, ജില്ലാ സെക്രട്ടറി കെ.എസ്. ഉദയകുമാർ, യുവമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. ബസിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.