കാലടി: ക്രിക്കറ്റ് താരം ശ്രീശാന്തിന് സുപ്രീം കോടതി ഇടപ്പെട്ട് വിലക്ക് നീക്കിയതിന്റെ സന്തോഷം പങ്കിടാൻ ഫാ.ജോൺ പുതുവ ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടിലെത്തി. .ഐ പി എൽ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ശ്രീശാന്ത് തിഹാർ ജയിലിൽ കഴിയുമ്പോൾ ആശ്വാസ വാക്കുകളുമായി ഫാ.ജോൺ പുതുവ ജയിലിൽ കണ്ടിരുന്നു.2013-ൽ സിബിസിഐയുടെ ഡൽഹിയിലെ ജയിൽ വിഭാഗം മെഷിനറി യുടെ ഭാഗമായി പലവട്ടം ശ്രീശാന്തിനെകകണ്ട് പ്രാർത്ഥനനടത്തിയിരുന്നു.വീണ്ടും സുഗമമായി കളിക്കളത്തിലേക്ക് മടങ്ങാൻ കഴിയട്ടെയെന്ന് ഫാ. പുതുവ ആശംസിച്ചു.