camp
കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം ലീഡേഴ്‌സ് ക്യാമ്പ് ബി.കെ.എം.യു.ജില്ലാ പ്രസിഡന്റ് കുമ്പളം രാജപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.എൻ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, ബി.കെ.എം.യു.സംസ്ഥാന കമ്മിറ്റി അംഗം കെ.എം.മത്തായി, കിസാൻസഭ മണ്ഡലം പ്രസിഡന്റ് കെ.എസ്. പവിത്രൻ, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി അഡ്വ.പി.വി. പ്രകാശൻ, പി.എൻ പങ്കജാക്ഷൻ ,എ.കെ.കാർത്തികേയൻ എന്നിവർ സംസാരിച്ചു. വി.സി.മണി റിപ്പോർട്ട് അവതരിപ്പിച്ചു.