നെടുമ്പാശേരി: എൽ.ഡി.എഫ് ചെങ്ങമനാട് വെസ്റ്റ് മേഖലാ കൺവെൻഷൻ ജി.സി.ഡി.എ ചെയർമാൻ വി. സലിം ഉദ്ഘാടനം ചെയ്തു. ടി.എച്ച്. കുഞ്ഞുമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ കാഞ്ഞിലി, സി.പി.എം ലോക്കൽ സെക്രട്ടറി പി.ജെ. അനിൽ, ടി.വി. ജോണി, കെ.കെ. നാസർ, കെ.എം. അഷറഫ്, ടി.വി. വിൽസൺ, ടി.എ. ഇബ്രാഹിം കുട്ടി, മജീദ് , ശിവരാജ് തുടങ്ങിയവർ സംസാരിച്ചു. ടി.എച്ച്. കുഞ്ഞുമുഹമ്മദ് ചെയർമാനും പി.ജെ. അനിൽ ജനറൽ കൺവീനറുമായി 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.