പിറവം: ഓണക്കൂർ പാണ്ടിയൻപാറ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂരമഹോത്സവം നാളെ നടക്കും. തന്ത്രിമുഖ്യൻ നരേക്കാട്ടില്ലത്ത് ജയപ്രകാശ് നമ്പൂതിരിപ്പാടും മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും ഇന്നലെ നടന്ന ആയില്യം പൂജയ്ക്ക ചോറ്റാനിക്കര ഇടമനഇല്ലത്ത് രാമൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. നൂറകണക്കിന് ഭക്തജനങ്ങൾ ആയില്യം തൊഴലിന് എത്തിയിരുന്നു.
ഇന്ന് വൈട്ട് 6.30ന് വിശേഷാൽ ദീപാരാധന, 7 ന് ഓണക്കൂർ വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ വിശ്വജ്യോതി ബാലസംഘം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, 20 ന് ഓണക്കൂർ ദേവീക്ഷേത്രത്തിൽ നിന്ന് കുംഭകുടം ഘോഷയാത്ര പുറപ്പെെടൽ, 10 ന് കുംഭകുടം ഘോഷയാത്രക്ക് വരവേൽപ്പ്, 12 ന് പകൽപ്പൂരം , ഉച്ചയ്ക്ക് ഒന്നിന് കഞ്ഞിവഴിപാട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി , 7 ന് കളമെഴുത്തും പാട്ടും 7.30 ന് വിളക്ക്, എതിരേൽപ്പ്, 9 ന് നടയ്ക്കൽ പറവയ്പ്പ് , രാത്രി 10 ന് ആലപ്പുഴ റെയ്ബാൻ സൂപ്പർഹിറ്റ്സിന്റെ ഗാനമേള.