ആലുവ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ആലുവ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജി.സി.ഡി.എ ചെയർമാൻ വി. സലീം ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് നേതാക്കളായ കെ.എം. കുഞ്ഞുമോൻ, പി. നവകുമാർ, എ. ഷംസുദ്ദീൻ, പി.എം. സഹീർ, രാജീവ് സക്കറിയ, എം.എ. ടോമി, നജീബ് ഇലഞ്ഞിക്കൽ, ജോസ് തുടങ്ങിയവർ പങ്കെടുത്തു. ബൈപ്പാസിനു സമീപം ആരോഗ്യാലയം ആശുപത്രിക്ക് എതിർവശമുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം.