hs

കൊച്ചി: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടർമാരെ അടിക്കടി മാറ്റുന്നതിനാൽ 429 അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം വൈകുന്നു. കഴിഞ്ഞ ഫെബ്രുവരി 14 ന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി അംഗീകരിച്ച് മാർച്ച് അഞ്ചിന് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയായ ഉത്തരവാണ് വൈകുന്നത്. പത്തും പതിനഞ്ചും വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മിക്ക വിഷയങ്ങളിലെയും ജൂനിയർ അദ്ധ്യാപകർ സീനിയറായി സ്ഥാനക്കയറ്റം നേടുന്നത്. ഉത്തരവ് വൈകിയാൽ സ്ഥാനക്കയറ്റം നേടുന്നവർക്ക് ജോലി ഏറ്റെടുക്കാൻ അടുത്ത അദ്ധ്യയനവർഷം വരെ കാത്തിരിക്കേണ്ടിവരും.

ര​ണ്ടു​ ​മാ​സ​ത്തി​നി​ടെ​ ​നാ​ല് ​ഡ​യ​റ​ക്ട​ർ​മാ​രെ​യാ​ണ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​മാ​റ്റി​ ​നി​യ​മി​ക്കു​ന്ന​ത്.​ ​

സം​സ്ഥാ​ന​ത്ത് ​ഒ​മ്പ​ത് ​ല​ക്ഷ​ത്തി​ല​ധി​കം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ഴു​തു​ന്ന​ ​പ്ള​സ് ​വ​ൺ,​ ​പ്ള​സ് ​ടു​ ​പ​രീ​ക്ഷ​ ​ന​ട​ക്കു​മ്പോ​ൾ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​യി​ൽ​ ​വീ​ണ്ടും​ ​സ്ഥി​രം​ ​ഡ​യ​റ​ക്ട​ർ​ ​ഇ​ല്ലാ​ത്ത അവസ്ഥയെപ്പറ്റി കേരളകൗമുദിയിൽ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഏറ്റവുമൊടുവിൽ ഡ​യ​റ​ക്ട​റു​ടെ​ ​അ​ധി​ക​ ​ചു​മ​ത​ല​ ​ന​ൽ​കി​യി​രു​ന്ന​ ​കൃ​ഷി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​പി.​കെ.​ ​ജ​യ​ശ്രീ​യെ​ ​മാ​റ്റി.​ ​പ​ക​രം​ ​സീ​നി​യ​ർ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​പി.​പി.​ ​പ്ര​കാ​ശ​നു​ ​ഡ​യ​റ​ക്ട​റു​ടെ​ ​ചു​മ​ത​ല​ ​ന​ൽ​കിയിരുന്നു.

പരീക്ഷാ മൂല്യനിർണയ ജോലികൾ കുറ്റമറ്റതാക്കാൻ സ്ഥിരം ഡയറക്ടറെ ഉടൻ നിയമിക്കണം.

ജൂനിയർ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റ ഉത്തരവ് ഉടൻ പുറത്തിറക്കണം.

-എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ,

ജനറൽ സെക്രട്ടറി ഡോ. സാബുജി വർഗീസ്