yacobaya
അങ്കമാലി മേഖല സുവിശേഷ മഹായോഗത്തിന്റെ സമാപന സമ്മേളനം കുര്യാക്കോസ് മോർ തെയോഫീലോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: യാക്കോബായ സഭ അങ്കമാലി മേഖലാ സുവിശേഷ മഹായോഗം സമാപിച്ചു. കുര്യാക്കോസ് മോർ തെയാഫിലോസ് മെത്രാപ്പൊലീത്ത സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. എബ്രാഹാം മോർ സേവേറിയോസ് മെത്രാപ്പൊലീത്ത അദ്ധ്യക്ഷത വഹിച്ചു. ടൈറ്റസ് വർഗീസ് കോർ എപ്പിസ്‌കോപ്പ, വർഗീസ് അരീയ്ക്കൽ കോർ എപ്പിസ്‌കോപ്പ, ഫാ. പൗലോസ് അറയ്ക്കപ്പറമ്പിൽ, ഫാ. മാത്യൂസ് അരീയ്ക്കൽ, ഫാ. വർഗീസ് അറയ്ക്കൽ, ഫാ. ഏല്യാസ്‌ഐപ്പ്, സാജു ചാക്കോ, ടി.പി. വർഗീസ്, പി.ഐ. വർഗീസ്, പി.സി. ഏല്യാസ് എന്നിവർ പ്രസംഗിച്ചു.