മൂവാറ്റുപുഴ: ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മൂവാറ്റുപുഴ അസംബ്ലി മണ്ഡലം കൺവെൻഷൻ ചേർന്നു. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. മലയോര ജനതയേയും കർഷകരേയും വഞ്ചിച്ച യു.ഡി.എഫിനെ വീണ്ടും പരാജയപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. പതിറ്റാണ്ടുകളായി ഇടുക്കിയുടെ വികസന പദ്ധതികളെ പിന്നോട്ടടിപ്പിച്ച യു.ഡി.എഫിനെതിരാണ് മലയോരജനതയുടെ മനസ് . കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ജോയ്സ് ജോർജ് നടപ്പാക്കിയത്. ഇത് മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എ..എ അദ്ധ്യക്ഷത വഹിച്ചു. എം.ആർ. പ്രഭാകരൻ, സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് , ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് , എൽ.ഡി.എഫ് അസംബ്ലി മണ്ഡലം കൺവീനർ എൻ. അരുൺ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ആർ. മുരളീധരൻ , എന്നിവർ സംസാരിച്ചു.
3501 അംഗ സംഘാടക സമിതി രൂപീകരിച്ചു. 501 അംഗ എക്സിക്യുട്ടീവ് കമ്മറ്റിയേയും തിരഞ്ഞെടുത്തു. ഭാരവാഹികളായി ഗോപി കോട്ടമുറിക്കൽ, കെ. ഫ്രാൻസിസ് ജോർജ്, ബാബുപോൾ, അഡ്വ. പി.എം.ഇസ്മായിൽ,പി. ആർ. മുരളീധരൻ, അഡ്വ.എൻ. അരുൺ, ഉഷാശശിധരൻ, ജോസ് വള്ളമറ്റം, അഡ്വ. പോൾ ജോസഫ്, അഡ്വ. മാത്യു ജോൺ, കെ.ടി. അബ്രാഹാം , ടി.കെ. സുരേഷ് ( രക്ഷാധികാരികൾ), എൽദോഎബ്രാഹാം എം.എൽ.എ (ചെയർമാൻ), എം.ആർ. പ്രഭാകരൻ ( ജനറൽ കൺവീനർ), ഷാജി മുഹമ്മദ് (ട്രഷററർ).
അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി, കെ.കെ. ശിവരാമൻ, മന്ത്രി എം.എം.മണി, പാർലമെന്റ് മണ്ഡലം സെക്രട്ടറി ഗോപി കോട്ടമുറിക്കൽ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.