അങ്കമാലി : ചാലക്കുടി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ വിജയത്തിനായി അങ്കമാലി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി യോഗം സംഘടിപ്പിച്ചു. കൺവീനർ ബാസ്റ്റിൻ ഡി പാറയ്ക്കൽ, ചെയർമാൻ ബേബി വി. മുണ്ടാടൻ, നിയോജക മണ്ഡലം ചെയർമാൻ പി. വർഗീസ് ജോർജ് , നിയോജക മണ്ഡലം കൺവീനർ മാത്യു തോമസ്, പി.ജെ. ജോയി, ഷിയോ പോൾ, ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഷാജി , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, കെ.പി. ബേബി, ടോമി വർഗീസ്, ബൈജു മേനാച്ചേരി, മാർട്ടിൻ ബി. മുണ്ടാടൻ തുടങ്ങിയവർ പ്രസംഗിച്ചു.