പെരുമ്പാവൂർ: ബുള്ളറ്റിൽ യാത്ര ചെയ്തിരുന്ന പൊലീസുകാരൻ പിക്കപ്പ് മിനിവാനിടിച്ച് മരിച്ചു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ നെടുങ്ങപ്ര എടയത്ത് വീട്ടിൽ സുനിൽകുമാർ (34) ആണ് മരിച്ചത്. കുറുപ്പുംപടിയിലായിരുന്നു അപകടം. മൃതദേഹം സാൻജോ ആശുപത്രി മോർച്ചറിയിൽ.