മൂവാറ്റുപുഴ: ദീർഘനാളത്തെ സേവനത്തിനുശേഷം കോളേജിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ.ടി.എം. ജോസഫ് ഉൾപ്പെടെയുള്ളവർക്ക് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഹൃദ്യമായ യാത്രഅയപ്പ് നൽകി. ബോട്ടണി വിഭാഗം മേധാവി ഡോ. സി. ടെസി ജോസഫ്, സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി പ്രൊഫ. സോഫി തോമസ്, മാത്തമാറ്റിക്‌സ് വിഭാഗം മേധാവി പ്രൊഫ. സോണി സെബാസ്റ്റ്യൻ, സുവോളജി വിഭാഗം മേധാവി പ്രൊഫ. ദിൽമോൾ വർഗീസ്, മലയാള വിഭാഗം മേധാവി ഡോ. ലിസി ജോസഫ്, കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. മേഴ്‌സിയമ്മ ജേക്കബ്, ഹിന്ദി വിഭാഗത്തിലെ പ്രൊഫ. സുമൻമോൾ വർഗീസ്, ലൈബ്രേറിയൻ വാസുദേവൻ നമ്പൂതിരി എന്നിവരാണ് സർവീസിൽനിന്ന് വിരമിക്കുന്നത്.
രൂപതാധ്യക്ഷൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പ്രഭാഷണം നടത്തി. കോളേജ് മാനേജർ ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മാനേജർ ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ വിരമിക്കുന്ന അധ്യാപകരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ബിഷപ് മാർ മഠത്തിക്കണ്ടത്തിൽ ഉപഹാരം സമർപ്പിച്ചു. കോളേജിലെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോർജ് താനത്തുപറമ്പിൽ, നിർമ്മല കോളേജ് മുൻ പ്രിൻസിപ്പൽ . ഡോ. വിൻസന്റ് ജോസഫ്, കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, അദ്ധ്യാപക പ്രതിനിധി പ്രൊഫ. ലീന മാത്യൂസ്, അനദ്ധ്യാപക പ്രതിനിധി പി.സി. ആന്റണി എന്നിവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജെയിംസ് മാത്യു, സ്റ്റാഫ് അഡ്വൈസർ ഡോ. ജോർജ്ജി നീറനാൽ, സ്റ്റാഫ് സെക്രട്ടറി പ്രൊഫ. ഫിലിപ്പ് അഗസ്റ്റ്യൻ, പ്രൊഫ. സജി ജോസഫ്, പ്രൊഫ. ലീന മാത്യൂസ്, ഡോ. ജോർജ്ജ് ജെയിംസ് തുടങ്ങിയവർ നേതൃത്വം നൽകി.