sngist-nss-camb-
മാഞ്ഞാലി എസ്.എൻ ജിസ്റ്റിലെ എൻ.എസ്.എസ് വോളണ്ടിയർമാർ പറവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നു

പറവൂർ : മാഞ്ഞാലി ശ്രീനാരായണഗുരു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലിന്റെ സപ്തദിന ക്യാമ്പ് സമാപിച്ചു. ഇതിന്റെ ഭാഗമായി പറവൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് നവീകരണം, ഏഴിക്കര സാമൂഹ്യ ആരോഗ്യകേന്ദ്രം, മൂത്തകുന്നം ഗവ. ആശുപത്രി എന്നിവടങ്ങളിൽ ശുചീകരണം, കേടായിക്കിടന്നിരുന്ന സാധനങ്ങളുടെ റിപ്പയറിംഗ്, പെയിന്റിംഗ് എന്നിവ ക്യാമ്പ് വോളണ്ടിയർമാർ നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ളാസെടുത്തു.