തൃപ്പൂണിത്തുറ: വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാൾ ദിവസം തൃപ്പൂണിത്തുറയിലെ പള്ളികളിൽ നേർച്ച സദ്യയിൽ പങ്കെടുത്ത് യു.ഡി.എഫ്. സ്ഥാനാർത്ഥി ഹൈബി ഈഡൻ. കിഴക്കേക്കോട്ടയിൽ സെന്റ് ജോസഫ് ദേവാലയത്തിലും കിഴക്കേകോട്ട സെന്റ് മേരീസ് ഫോറോന പള്ളിയിലും നടന്ന കുർബാനയിൽ ഭാര്യ അന്ന ഈഡനൊപ്പമാണ് ഹൈബി പങ്കെടുത്തത്. പള്ളികളിലെ വികാരികളായ ജേക്കബ് പുതുശേരിയും ജോളി തോട്ടും പാടവും ഹൈബിയെ അനുഗ്രഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി രാജു പി. നായർ, മണ്ഡലം പ്രസിഡന്റുമാരായ പി.സി. പോൾ, പി.ഡി. ശ്രീകുമാർ എന്നിവരും ഹൈബിയുടെ കൂടെയുണ്ടായിരുന്നു.