reliance

ന്യൂഡൽഹി: പ്രതിസന്ധിയിലായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് ഓഹരിവിപണിയിൽ ചെറിയ മുന്നേറ്റം. അനിയൻ അംബാനിയെ രക്ഷിക്കാൻ ചേട്ടൻ അംബാനി എത്തിയതിനെ തുടർന്നാണ് വീണ്ടും പ്രതീക്ഷ ഉയരുന്നത്.

അമ്പേ തകർന്ന ആർകോം എന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസ് 50,000 കോടിയോളം രൂപയുടെ കടക്കെണിയിലാണ്. വ്യാപാര പങ്കാളിയായിരുന്ന സ്വീഡനിലെ എറിക്സൺ കമ്പനിക്ക് നൽകാനുള്ള തുക മാർച്ച് 19നകം നൽകിയില്ലെങ്കിൽ സുപ്രീം കോടതി വിധി പ്രകാരം ജയിലിൽ പോകേണ്ട അവസ്ഥയിലായിരുന്നു അനിൽ അംബാനി. അവസാന ദിവസം ജ്യേഷ്ഠൻ മുകേഷ് അംബാനിയാണ് 550 കോടിയോളം രൂപ അടച്ച് അനുജനെ രക്ഷിച്ചത്. അംബാനി സഹോദരന്മാർ വീണ്ടും ഒന്നിക്കുന്നതിന്റെ സൂചനയാലാകും ഒറ്റദിനം കൊണ്ട് ആർ കോം ഒഹരികൾക്ക് പത്ത് ശതമാനം മൂല്യം വർദ്ധിച്ചു. ഒരു വർഷം മുമ്പ് 23 രൂപ വിലയുണ്ടായിരുന്ന ആർ കോം ഓഹരിക്ക് കഴിഞ്ഞ ദിവസം നാല് രൂപയായിരുന്നു മൂല്യം.

ഒരു പതിറ്റാണ്ട്മുമ്പ് മൊബൈൽ ഫോൺ സർവീസ് മേഖലയിൽ കൊടികുത്തി വാണ റിലയൻസ് ഇൻഫോകോം അംബാനി സഹോദരന്മാരുടെ വേർപിരിയലിന് ശേഷം തകർച്ചയിലേക്ക് നീങ്ങി.