പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ നടരാജ ഗുരുവിന്റെ സമാധി ദിനം ആചരിച്ചു. സമ്മേളനം എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ സെക്രട്ടറി അഡ്വ. ആർ. അജന്തകുമാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആർ. അനിലൻ അദ്ധ്യക്ഷനായി. തോട്ടുവ മംഗളഭാരതി മഠാധിപതി സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി വിഷ്ണുപ്രിയ എന്നിവർ അനുഗ്രഹ പ്രഭാഷണവും പി.വി. നിഷാന്ത് മുഖ്യ പ്രഭാഷണവും നടത്തി. പ്രൊഫ. നാരായണ കൈമൾ, കെ.പി. ലീലാമണി, സേതുരാജ് തുമ്പയിൽ, നാരായണൻ പറക്കാട്ട് എന്നിവർ സംസാരിച്ചു. കൺവീനർ എം.എസ്. സുരേഷ് സ്വാഗതവും ജോയിന്റ് കൺവീനർ പി.കെ. ഷിജു നന്ദിയും പറഞ്ഞു.